ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കാതെ കുടിശിക വരുത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മോട്ടോർ വാഹന ചട്ടം, 1989 ഭേദഗതി ചെയ്യുന്നതിനായി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പിഴ അടയ്ക്കാത്തവർക്ക് വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ നിഷേധിക്കുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരട് ചട്ടപ്രകാരം, പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ 'Not to be Transacted' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ......
ന്യൂഡൽഹി: രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും നേരിട്ട് പരിശോധന നടത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി ബാർ കൗൺസിൽ ഓഫ് ഇന്ത്യ . കൂടാതെ, അക്കാദമിക് നിലവാരം തകർക്കുന്ന തരത്തിലുള്ള ഈവനിംഗ്, വീക്കെൻഡ്, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ലോ കോഴ്സുകൾ ഉടൻ അവസാനിപ്പിക്കാനും ബി.സി.ഐ കർശന നിർദേശം നൽകി.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ഈ കർശന നടപടിയിലേക്ക് കടന്നത്.
എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യൂവന്റ് ലോ കോളേജുകളിലും ആറ് ആഴ്ചയ്ക്കുള്ളിൽ നേരിട്ട് എത്തി ഫിസിക്കൽ ഇൻസ്പെക്ഷൻ നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാർക്കും രജിസ്ട്രാർമാർക്കും നിർദേശം നൽകി. ......
ചെന്നൈ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പഴയ അവകാശവാദം വീണ്ടും ആവർത്തിച്ച് ‘ഉലക തമിഴ് പേരമയ്പ്’ നേതാവ് പഴ നെടുമാരൻ. ഉചിതമായ സമയത്ത് പ്രഭാകരൻ പൊതുജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം.
2009 മുതൽ ഇതേ നിലപാടാണ് താൻ സ്വീകരിച്ചുവരുന്നതെന്ന് നെടുമാരൻ പറഞ്ഞു. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും ചർച്ച നടത്തും. രാജി ആവശ്യത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും എന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. ......
തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗൊല്ലപ്പള്ളി സ്വദേശിയായ പി.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വൻ തുക പിഴ ശിക്ഷ വിധിച്ചത്.
2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ......
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്കരണ സഹമന്ത്രിയായിരുന്ന രവ്നീത് സിങ് ബിട്ടു മന്ത്രിസ്ഥാനം രാജിവച്ചു. പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യസഭാ അംഗമായിരുന്ന ബിട്ടുവിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. ......
ആലപ്പുഴ: വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (24) ആണ് കൊല്ലപ്പെട്ടത്.......
മയക്കുമരുന്ന് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും പണവും തീവ്രവാദവും അന്തര്ദേശീയ കുറ്റകൃത്യങ്ങളും ബന്ധിപ്പിക്കുന്ന ആഗോള വെല്ലുവിളിയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിന് റോട്ടറി അപ്ടൗണ് സംഘടിപ്പിച്ച 'തൂഫാന്' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......